പ്രാദേശിക മാധ്യമ പ്രവർത്തകർ കൂടുതൽ ആത്മവിശ്വാസവുമായി പ്രവർത്തന മേഖലയിൽ സജീവമായ് മുന്നേറുന്നു. കരുതലുമായി കേരള പത്രപ്രവർത്തക അസോസിയേഷൻ

പ്രാദേശിക മാധ്യമ പ്രവർത്തകർ കൂടുതൽ ആത്മവിശ്വാസവുമായി പ്രവർത്തന മേഖലയിൽ സജീവമായ് മുന്നേറുന്നു. കരുതലുമായി കേരള പത്രപ്രവർത്തക അസോസിയേഷൻ

അജിതാ ജയ്ഷോർ  

സ്‌പെഷൽ കറസ്‌പോണ്ടന്റ്‌, കവർ സ്റ്റോറി 

കേരള പത്രപ്രവർത്തക അസോസിയേഷൻ, സംസ്ഥാന കമ്മറ്റിയംഗം
Mob:9495775311


കേരളത്തിലെ മാധ്യമ പ്രവർത്തകർ പ്രത്യേകിച്ച് പ്രാദേശികമായ് വാർത്തകൾ സമാഹരിക്കുന്നവരും ക്യാമറാമാൻമാരും ടെക്‌നിഷ്യൻമാരും ന്യൂസ് റീഡർമാർ ഉൾപ്പെടെ വളരെയധികം പേർ ഇപ്പോൾ ആത്മവിശ്വാസത്തോടെ തങ്ങളുടെ മേഖലകളിൽ സജീവമായി കഴിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവാണ് ഓരോ ദിവസവും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കേരള പത്രപ്രവർത്തക അസോസിയേഷനിലേക്ക് അംഗത്വ അപേക്ഷയുമായി വരുന്നവരുടെ എണ്ണം കൂടി വരുന്നതിന്റെ കാരണം.

സംസ്ഥാനത്ത് മാധ്യമ പ്രവർത്തകരുടെ ക്ഷേമം ഉദ്ദേശിച്ച് വിരലിണ്ണൊവുന്ന സംഘടനകൾ പ്രവർത്തിച്ചു വന്നിരുന്നെങ്കിലും അക്രഡിറ്റേഷൻ എന്ന മഹാമേരു ഉള്ളവർ മാത്രമാണ് പത്രപ്രവർത്തകർ എന്നും അവർക്ക് മാത്രമേ ചില സൗകര്യങ്ങൾ അനുവദിക്കയുള്ളു എന്നും സർക്കാരിന്നും ചില പോലീസ് ഉദ്യോഗസ്ഥർക്കും നിർബന്ധബുദ്ധിയുണ്ടായിരുന്നു. എന്നാൽ കേരള പത്രപ്രവർത്തക അസോസിയേഷൻ പറയുന്നതും ആവശ്യപ്പെടുന്നതും ദൃശ്യ-ശ്രവ്യ - അച്ചടി-ഓൺ ലൈൻ ഉശപ്പെടെയുള്ള മേഖലയിൽ പ്രവർത്തിരുന്നവർ മാധ്യമ പ്രവർത്തകരാണെന്നും, ജനാധിപത്യത്തിന്റെ നാല് നെടുംതൂണുകളിൽ ഒന്നായ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവർ അർഹതപ്പെട്ട സ്വാതന്ത്ര്യം, ജോലി നിർവഹിക്കാനുള്ള സാഹചര്യം സുരക്ഷിതത്വം, അർഹതപ്പെട്ട കൂലി എന്നിവ മാത്രമാണ് ആവശ്യപ്പെടുന്നത്. അല്ലാതെ ഒരു സൗജന്യങ്ങളും ഉപഹാരങ്ങളും പ്രീണനങ്ങളും ആവശ്യമില്ല. പ്രീണിപ്പിക്കുന്ന വാർത്തകൾ നൽകുമ്പോൾ തഴുകലും, സത്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമ്പോൾ അക്രമവും മാത്രമാണ് ഈ രംഗത്ത് പ്രവർത്തികുന്നവർക്ക് ഇന്നും ലഭിക്കുന്നത്. ചില സമയങ്ങളിൽ പൊതുജനത്തിനിടയിലുള്ള സാമൂഹ്യ വിരുദ്ധരുടെ അക്രമം നേരിടേണ്ടി വരുമ്പോൾ മറ്റു ചില സമയങ്ങളിൽ പോലീസിലെ അക്രമികളിൽ നിന്ന് ശാരീരിക മാനസിക അക്രമത്തേ നേരിടേണ്ടി വരുന്നു. ഇതിനെല്ലാം മാറ്റം വരണം.

കോവിഡ് കാലത്ത് ഒരു നേരത്തെ ഭക്ഷണം പോലും സ്വന്തം ഭവനത്തിൽ എത്തിച്ച് നൽകാൻ സാധിക്കാത്ത പ്രാദേശിക മാധ്യമ പ്രവർത്തകർ ഈ കേരളത്തിൽ തന്നെയാണ് രാപകൽ തങ്ങളുടെ ജോലികൾ നിർവഹിച്ചുകൊണ്ടിരുന്നത്. പൊതുരംഗത്ത് ആര് മരുന്നും വസ്ത്രവും ഭക്ഷണവും ഇല്ലാതെ ബുദ്ധിമുട്ടുന്നതെന്ന് സർക്കാരിനെ ബോധ്യപ്പെടുത്താൻ കഷ്ടപ്പെട്ട് നടന്ന പല മാധ്യമ പ്രവർത്തകരുടെയും സ്വന്തം വീട്ടിൽ ഇതെല്ലാം ഉണ്ടായിന്നോ, എന്ന് സർക്കാരൊ മറ്റെജൻസികളൊ ആരും തന്നെ അന്വേഷിച്ചിരുന്നില്ല. അതിന് ശേഷവും ഇതൊക്കെ തന്നെ സ്ഥിതി. എന്നാലും അവർ അവരുടെ ജോലി തുടർന്ന് തന്നെ പോകും. അവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെയും സർക്കാരിന്റെയും ബാധ്യതയാണ്. കേരള പത്രപ്രവർത്തക അസോസിയേഷൻ ഇവരുടെ കൂടെ എന്നും ഉണ്ടാകും കരുതലായി തന്നെ എന്നതിന്റെ ചെറിയ ഒരു ഉദാഹരണം മാത്രമാണ് ഇൻഡ്യയിൽ ആദ്യമായി തന്നെയെന്ന് വേണമെങ്കിൽ പറയാം അവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇൻഷുറൻസ് പരിരക്ഷ. അതു മാത്രം പോരാ ഓരോ ജീവനക്കാരന്റെയും കുടുംബം സുരക്ഷിതമായി സന്തോഷത്തോടെ ഇരിക്കണമെന്നാണ് കേരള പത്രപ്രവർത്തക അസോസിയേഷൻ എന്ന മാധ്യമ പ്രവർത്തകരുടെ സംഘടന ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും